മമ്മൂട്ടി കൊച്ചുകുട്ടികളെപ്പോലെ, സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്ത് ഞാന്‍ ജയിച്ചെന്ന് മട്ടില്‍ വണ്ടി പറപ്പിക്കും: ഉര്‍വ്വശി

കുട്ടികളുടെ സ്വഭാവമാണ് മമ്മൂട്ടിയുടേതെന്ന് നടി ഉര്‍വശി. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തിലാണ് ഉര്‍വശി മമ്മൂട്ടിയെക്കുറിച്ച് മനസ് തുറന്നത്.’കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക് അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാള്‍ കെട്ടികൊണ്ടുവന്നാല്‍ അത് മതി പിണങ്ങാന്‍. ഒരു പുതിയ സാധനം വന്നാല്‍ അത് ആദ്യം വാങ്ങണം. വേറാരെങ്കിലും മേടിച്ചാല്‍ അതിഷ്ടമല്ല. മമ്മൂക്ക വാഹനം ഓടിക്കുമ്പോള്‍ ആരും ഓവര്‍ ടേക്ക് ചെയ്തൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ഞാന്‍ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും പറപ്പിക്കും നമ്മള്‍ ജീവന്‍ കയ്യില്‍ പിടിച്ചിരിക്കും.’..ഉര്‍വശി പറയുന്നു.
സെറ്റുകളിലെ ചില രസകരമായ നിമിഷങ്ങളും ഉര്‍വശി പങ്കുവെച്ചു്. ‘ഒരിക്കല്‍ എന്റെ അങ്കിള്‍ എനിക്ക് ഒരു ടേപ്പ് റെക്കോര്‍ഡര്‍ തന്നു. ഞാനത് വച്ച് പാട്ട് കേള്‍ക്കുമ്പോള്‍ മമ്മൂക്ക റൂമിലേക്ക് വന്നു. ‘കൊള്ളാല്ലോ നീയത് എനിക്ക് താ’ എന്ന് പറഞ്ഞു. ഞാന്‍ വിട്ടുകൊടുത്തില്ല ‘എന്റെ അമ്മാവന്‍ തന്ന സാധനം ഞാന്‍ മമ്മൂക്കയ്ക്ക് താരനല്ലേ. തരൂല..’ ഞാന്‍ പറഞ്ഞു. മമ്മൂക്ക പിണങ്ങി.
ആള്‍ പിന്നെ മൂന്ന് നാല് ദിവസത്തേക്ക് എന്റെ അടുത്ത് മിണ്ടിയില്ല.. ഞാനത് മറന്നു. ഒരു ദിവസം ഉച്ചയ്ക്ക് ഞാന്‍ ചോദിച്ചു..’മമ്മൂക്ക ബിരിയാണി വരൂലേ?’. ഉടനെ മമ്മൂക്ക പറഞ്ഞു..’ബിരിയാണി എനിക്ക് വരും മറ്റുള്ളവര്‍ക്ക് വരുമോന്ന് അവരവര്‍ അന്വേഷിക്കണം’…ആ പിണക്കത്തിന്റെ ബാക്കി ! ഉര്‍വ്വശി പറഞ്ഞു.

No comments