21 കോടി രൂപയ്ക്ക് ‘അത്ഭുത’ മത്സ്യത്തെ ലേലത്തില്‍ പിടിച്ച് ഹോട്ടല്‍ വ്യാപാരി
ഒരു മത്സ്യത്തിന് വിപണിയില്‍ ലഭിച്ച വിലയാണ് വാര്‍ത്ത ലോകത്ത് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. 21 കോടി രൂപയാണ് (31 ലക്ഷം ഡോളര്‍) ബ്ലൂഫിന്‍ ട്യൂണയെന്ന അറിയപ്പെടുന്ന മത്സ്യത്തിനാണ് റിക്കോഡ് വില കിട്ടിയത്. ഹോട്ടല്‍ വ്യാപാരിയായ കിയോഷ് കിമുറയാണ് ലേലത്തിലൂടെ 278 കിലോ തൂക്കമുള്ള ബ്ലൂഫിന്‍ ട്യൂണയെ വാങ്ങിയത്.
ജപ്പാനിലെ ടോക്കിയോയില്‍ പുതുവര്‍ഷത്തില്‍ നടന്ന ലേലത്തിലാണ് ഹോട്ടല്‍ വ്യാപാരിയായ കിമുറ റിക്കോഡ് വിലയ്ക്ക് ട്യൂണയെ സ്വന്തമാക്കിയത്. ഒരു കിലോയ്ക്ക് ഏകദേശം 7.93 ലക്ഷം രൂപയാണ് ഈ ബ്ലൂഫിന്‍ ട്യൂണയക്ക് വേണ്ടി കിമുറ ചെലവിട്ടത്. കിയോഷ് കിമുറ വാങ്ങിയ ബ്ലൂഫിന്‍ ട്യൂണയെ അദ്ദേഹം പ്രദര്‍ശപ്പിച്ചത് കാണാന്‍ നിരവധി പേരാണ് എത്തിയത്. ‘ട്യൂണ രാജാവ്’ എന്നാണു കിമുറ സ്വയം വിശേഷിപ്പിക്കുന്നത്.
2013ലെ ബ്ലൂഫിന്‍ ട്യൂണയുടെ റിക്കോഡാണ് കിമുറ പുതുവര്‍ഷത്തില്‍ തകര്‍ത്തത്. ട്യൂണയുടെ രുചിയാണ് മാര്‍ക്കറ്റ് പിടിച്ചടക്കുന്നതിന് പിന്നിലുള്ള കാരണം. ജപ്പാന്‍കാരുടെ പ്രിയപ്പെട്ട മത്സ്യമാണ് ട്യൂണ. സുഷി വിഭവങ്ങളിലെ പ്രധാനപ്പെട്ട ചേരുവയാണ് ട്യൂണ
Post a Comment