ഷാജിലയുടെ കർമ്മബോധവും ധീരതയും ഈ കാലത്തിന് മാതൃകയാണ്: മമ്മൂട്ടി


സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതുമയി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഹർത്താലിൽ അക്രമണ്മ അഴിച്ചുവിടുകയുണ്ടായി. അതിന് മാധ്യമപ്രവർത്തകയായ ഷാജില ഇരയായത് വൻ വാർത്തയായിരുന്നു.

പ്രതിഷേധകാർ അക്രമിച്ചിട്ടും അതിനോട് ചെറുത്ത് നിന്ന് തന്റെ കർത്തവ്യം നിർവ്വഹിച്ച ക്യാമറ പേഴ്‌സണാണ് ഷാജില. അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പിറകില്‍ നിന്ന് ആക്രമകാരികൾ ഷാജിലയെ ആക്രമിക്കുകയാണ് ഉണ്ടായത്.
അക്രമിച്ചവരുടെ മുന്നില്‍ ഒന്ന് പതറി കണ്ണ് നിറഞ്ഞ് പോയെങ്കിലും കര്‍ത്തവ്യ നിരതയായിരിക്കുന്ന കൈരളി ടിവിയുടെ ക്യാമറാ പേ‍ഴ്സണ്‍ ഷാജിലയ്ക്ക് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ അഭിനന്ദന പ്രവാഹമായിരുന്നു. ഇപ്പോൾ മലയാള സിനിമയുടെ മെഗാസ്‌റ്റാറും കൈരളിയുടെ ചെയർമാനുമായ മമ്മൂട്ടിയും ഷാജിലയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഷാജിലയുടെ ധീരതയ്ക്ക് കൈരളി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാന ചടങ്ങിനിടയിലാണ് ചെയര്‍മാന്‍ മമ്മൂട്ടി ഷാജിലയെ അഭിനന്ദിച്ചത്. കൈരളിയുടെ മാത്രമല്ല എന്‍റെയും അഭിമാനമാണ് ഷാജിലയെന്ന് അദ്ദേഹം പറഞ്ഞു.

(ഫോട്ടോ കടപ്പാട്: മാതൃഭൂമി)

No comments