കുഞ്ഞാലി മരക്കാറായി കിടിലന്‍ ലുക്കില്‍ പ്രണവ്; ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു
മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുന്നതിനിടയില്‍ കുഞ്ഞാലി മരക്കാറുടെ വേഷത്തിലുള്ള പ്രണവ് മോഹന്‍ലാലിന്റെ ചിത്രം പുറത്തു വന്നു. മുടിനീട്ടി വളര്‍ത്തി കിടിലന്‍ ലുക്കിലാണ് പ്രണവ്. മരക്കാരിന്റെ യൗവന കാലമാണ് പ്രണവ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഇരുപത് മിനിറ്റാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്. കടലിലെയും കപ്പലിലെയും രംഗങ്ങളാണ് അതില്‍ ഏറെയും.
നേരത്തെ കുഞ്ഞാലി മരക്കാറായുള്ള മോഹന്‍ലാലിന്റെ ലുക്ക് ഏറെ തരംഗമായിരുന്നു. ബാഹുബലിക്ക് വരെ സെറ്റുകള്‍ ഒരുക്കിയ ദേശീയ അവാര്‍ഡ് ജേതാവ് സാബു സിറിള്‍ ഒരുക്കിയ ബ്രഹ്മാണ്ഡ കപ്പലുകളുടെ സെറ്റില്‍ ആണ് ഇപ്പോള്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. നൂറു കോടി രൂപയ്ക്കു മുകളില്‍ മുതല്‍ മുടക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
തിരുവാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. 2020 ല്‍ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റിലീസിന് എത്തിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം പ്രണവ് മോഹന്‍ലാല്‍, മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ , കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, തമിഴ് നടന്മാരായ അര്ജുന്, പ്രഭു, ഹിന്ദി നടന് ആയ സുനില്‍ ഷെട്ടി, പൂജ കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
Post a Comment