പ്രശ്നങ്ങൾ പരിഹരിച്ചു മാമാങ്കം ഈ വർഷം തന്നെ റിലീസ്;പുതുവത്സരാശംസൾ …


മാമങ്കം മമ്മുട്ടിയുടെ വലിയ പ്രോജക്ടുകളിൽ ഒന്നാണ് .കേരളചരിത്രത്തിൽ എന്ന് അറിയപ്പെടുന്ന ഭാരതപുഴയുടെ തീരങ്ങളിൽ നടന്നു എന്നറിയപ്പെടുന്ന മാമാങ്കത്തിന്റെ ഏടുകളിൽ ഊന്നിയുള്ള ചിത്രമാണ്.ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കാൻ ഇരുന്ന ധ്രുവിനെ മാറ്റുന്ന ചർച്ചകൾ നടന്നിരുന്നു.ഈ പടത്തിനായി വളരെ കഷ്ടപ്പെട്ട സജീവിനെയും മാറ്റാനുള്ള വാർത്തകൾ വന്നിരുന്നു.അതുകൊണ്ട് തന്നെ പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചതായി എല്ലാം പറയുന്ന ഫേസ്ബുക് പോസ്റ്റ് ചെയ്യുന്നതിങ്ങനെ;…
ഏവർക്കും കാവ്യ ഫിലിംസിന്റെ പുതുവത്സരാശംസകൾ…
ഒരു പിരീഡ് മൂവി അതർഹിക്കുന്ന എല്ലാ സാങ്കേതിക തികവുകളോടെയും ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളോടെയും കാഴ്ചക്കാർ‍ക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് ഏവർ‍ക്കും അറിയും പോലെ ശ്രമകരമായ ഒരു ദൗത്യമാണ്.
വൻ തയ്യാറെടുപ്പുകൾ‍ നടത്തി, 300 വർ‍ഷം മുൻപുള്ള ഒരു കാലഘട്ടത്തെ പുനസൃഷ്ടിച്ചുകൊണ്ട് മാമാങ്കം പോലുള്ള ഒരു ചരിത്ര സംഭവം പ്രതിപാദിക്കുന്ന വലിയ പ്രോജക്റ്റുമായി മുന്നോട്ടു പോകുമ്പോൾ‍ സ്വഭാവികമായും അഭിമുഖീകരിക്കേണ്ടതായുള്ള പ്രശ്നങ്ങളും, തരണം ചെയ്യേണ്ടതായുള്ള ദുർഘടവഴികളും അനവധിയാണ്‌.
മികച്ചതിനു വേണ്ടിയുള്ള ഏത് യാത്രയിലും പ്രശ്നങ്ങൾ‍ സ്വഭാവികമാണ്. ഇവയെല്ലാം തരണം ചെയ്ത് പരിഹരിച്ചു തന്നെയാണ് നമ്മുടെ യാത്ര. അത്തരം കാര്യങ്ങൾ‍ മനസ്സിലാക്കി തന്നെയാണ് ഇതുപോലൊരു വലിയ ഉദ്യമം ഏറ്റെടുത്തതും അതിന്റെ പൂർ‍ണ്ണതയ്ക്കു വേണ്ടി ഒരു കൂട്ടം സിനിമാ പ്രവർത്തകർ‍ യത്നിക്കുന്നതും.
ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെന്ന മഹാനടൻ‍ മാമാങ്കത്തിലെ തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്നതിന് വേണ്ടി മാറ്റി വച്ച വലിയ സമയവും ആർ‍ജ്ജിച്ച മെയ് വഴക്കവും അതിനായി നടത്തിയ പരിശ്രമങ്ങളും ഈയവസരത്തിൽ‍ നന്ദിയോടെ ഓർ‍ക്കുന്നു, അത് ഞങ്ങളെ ലക്ഷ്യത്തിലേക്ക് കൂടുതൽ‍ അടുപ്പിച്ചു കൊണ്ട് ഊർ‍ജ്ജ്വസ്വലരാക്കുന്നു..
ഇനി സമയമില്ല, 2019-ൽ‍ തന്നെ റിലീസ് കണക്കാക്കിക്കൊണ്ട് ത്വരിതമായ മുന്നൊരുക്കങ്ങൾ നടത്തി ഈ മാസം പകുതിയോടെ ഷൂട്ടിംഗ് തുടങ്ങുന്ന ഞങ്ങൾ‍ മനസ്സിൽ കാണുന്നത് നിങ്ങളെയാണ്, നിങ്ങൾ‍ ക്ഷമയോടെ കാത്തിരുന്ന മാമാങ്കക്കാലം.. ഏറ്റവും മികച്ചത് സ്ക്രീനിൽ‍ കാണാൻ കാത്തിരിക്കുന്ന നിങ്ങളുടെ മുഖങ്ങളിൽ‍ ആവേശം നിറയ്ക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങളും.
ചിത്രത്തിന്റെ പ്രമോഷൻ‍ വൈകുന്നുവെന്ന നിങ്ങളുടെ പരിഭവം കണക്കിലെടുക്കാഞ്ഞിട്ടല്ല, നമുക്ക് മുന്നിൽ‍ ഇനിയുമുണ്ട് ഷെഡ്യൂളുകൾ‍.. എങ്കിലും എല്ലാവിധ പ്രമോഷൻ‍ വർ‍ക്കുകളും ഉടൻ‍ തന്നെ തുടങ്ങുകയാണ്.
മലയാളം വേദിയാകാൻ‍ പോകുന്നത് രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ്, കുടിപ്പകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടത്തിനാണ്.
വീരന്മാർ ചോര വീഴ്ത്തി ചുവപ്പിച്ച മാമാങ്കം..
പെറ്റമ്മയേക്കാൾ‍ ജന്മ നാടിന്റെ മാനത്തിന് വിലകല്‍പ്പിച്ച ധീരന്മാരായ ചാവേറുകളുടെ ചോര കൊണ്ടെഴുതിയ മാമാങ്കം..
മലയാളത്തിന്റെ മഹാമേളയായിരുന്ന, ലോക രാജ്യങ്ങൾ‍ നമ്മുടെ മണ്ണിൽ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓർ‍മ്മകളുമായി വരികയാണ് നമ്മുടെ സ്വന്തം മാമാങ്കം…
മൺ‍മറഞ്ഞു പോയ ആ പോരാട്ടകാലം ഒരുക്കുന്നതിനായുള്ള അവസാനവട്ട മിനുക്കുപണികൾ‍ക്കിടയിൽ നിന്നുകൊണ്ട്, ആവേശത്തോടെ ഞങ്ങൾ‍ക്കൊപ്പം നിൽക്കുന്ന എല്ലാ സുഹൃത്തുക്കൾ‍ക്കും, സിനിമാസ്നേഹികൾ‍ക്കും, പ്രിയപ്പെട്ടവർക്കും മാമാങ്കം ടീമിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ‍..
HAPPY NEW YEAR <3
കാവ്യ ഫിലിംസ്

No comments