ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത് ; ചോദ്യങ്ങളില്‍ സഹികെട്ട്, പൊട്ടിത്തെറിച്ച് ആര്യ

സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാന്‍ ചിലര്‍ക്ക് വലിയ താല്‍പര്യമാണ് ഇപ്പോഴിതാ അത്തരത്തിലുളള ഒരു കൂട്ടം ആളുകളുടെ ആക്രമണം െകാണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നടിയും അവതാരികയുമായ ആര്യ. നിങ്ങള്‍ കന്യകയാണോ എന്ന ആരാധകന്റെ ചോദ്യത്തിന് മള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രമിട്ട് മറുപടി നല്‍കിയ ആര്യയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
തൊട്ടുപിന്നാലെ തന്നെ ആര്യയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് നിരവധി അനാവശ്യ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഗത്യന്തരമില്ലാതെ സമൂഹമാധ്യമങ്ങളില്‍ നിന്നുയുരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്യ. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ മറുപടി. നിങ്ങള്‍ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ടു മാത്രമാണ് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് ആര്യ പറയുന്നു. ഞാനൊരു സിംഗിള്‍ മദറാണ്. കുറച്ചു നാളുകളായി ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഞങ്ങള്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളര്‍ത്തുന്നതും. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങള്‍ പറയേണ്ടി വരുന്നത്.
എന്റെ മകള്‍ റോയയുടെ അച്ഛനെ ഈ പോസ്റ്റില്‍ ഞാന്‍ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. അദ്ദേഹവും കടന്നു പോകുന്ന സാഹചര്യങ്ങളെ കുറിച്ചും എനിക്കു ബോധ്യമുണ്ട്. എന്നെയോ എന്റെ മകളെയോ മകളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകള്‍ കുറ്റകരവും ആ പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്നും ആര്യ മുന്നറിയിപ്പ് നല്‍കുന്നു.

No comments