സിനിമകളില്‍ ചുംബന രംഗങ്ങളില്‍ സല്‍മാന്‍ ഖാന്‍ അഭിനയിക്കാത്തതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി സഹോദരന്‍


ബോളിവുഡ് സിനിമയിലെ സുപ്രധാന ഘടകമാണ് ലിപ് ലോക്ക് സീനുകള്‍. മസില്‍ഖാന്‍ സല്‍മാന്‍ ഖാന്‍ അത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടേയില്ല എന്നതാണ് ശ്രദ്ധേയം. സിനിമകളില്‍ നായികമാരെ ചുംബിക്കാന്‍ മടിയുള്ള താരങ്ങളിലൊരാളാണ് സല്ലു. സിനിമയില്‍ ചുംബിക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സല്‍മാന്റെ സഹോദരനും മുന്‍ ബോളിവുഡ് നായകനുമായ അര്‍ബാസ് ഖാന്‍. കപില്‍ ശര്‍മ്മ ഷോയ്ക്കിടെയായിരുന്നു അര്‍ബാസിന്റെ ചിരിയുണര്‍ത്തുന്ന വെളിപ്പെടുത്തല്‍നടത്തിയത്.

കുടുംബസമേതം വീട്ടിലിരുന്ന് ഹോം തിയേറ്ററില്‍ ഇംഗ്ലീഷ് സിനിമകള്‍ കാണുമ്പോള്‍ സിനിമയ്ക്ക് ഇടയില്‍ കടന്നുവരുന്ന ചുംബനരംഗങ്ങള്‍ ജാള്യതയുണ്ടാക്കാറുണ്ടെന്നും അത്തരം രംഗങ്ങള്‍ വരുമ്പോള്‍ മുഖം തിരിച്ച് പരസ്പരം മറ്റെന്തെങ്കിലും സംസാരിക്കാറാണ് പതിവെന്നും അതോര്‍മ്മയുള്ളതുകൊണ്ടാണ് താനും നായികയെ ചുംബിക്കാന്‍ മടിക്കുന്നതെന്നുമായിരുന്നു സല്‍മാന്‍ ഖാന്‍ താന്‍ ചുംബിക്കാത്തതിന് പറയുന്ന കാരണം.

സിനിമയിലെ ചുംബനരംഗങ്ങളെ കുറിച്ചും എത്രത്തോളം അത്തരം സീനുകള്‍ താങ്കളെ അസ്വസ്ഥനാക്കാറുണ്ട് എന്നുമുള്ള കപില്‍ ശര്‍മ്മയുടെ ചോദ്യത്തിന് ഞാന്‍ സ്‌ക്രീനില്‍ ആരെയും ചുംബിക്കാറില്ല, അതുകൊണ്ട് അതെന്നെ ബാധിക്കുന്നില്ല എന്ന് സല്‍മാന്‍ ഉത്തരം പറഞ്ഞതും അര്‍ബാസിന്റെ കുസൃതി നിറഞ്ഞ വെളിപ്പെടുത്തലെത്തി. ''സ്‌ക്രീനിനു പിറകില്‍ ധാരാളം ചുംബിക്കുന്ന ആളാണല്ലോ. പിന്നെന്തിന് സിനിമയിലും ചുംബിക്കണം,'' സഹോദരന്റെ മറുപടി കേട്ടതും സല്‍മാന്‍ പൊട്ടിച്ചിരിച്ചു. ഇരുവരും ഒന്നിച്ചാണ് ഷോയില്‍ പങ്കെടുത്തത്.

No comments