എന്നെ നായകനാക്കാന്‍ കൊള്ളില്ലെന്ന് പലരും പറഞ്ഞു, അതിനുള്ള മറുപടിയാണ് കോണ്ടസ;: അപ്പാനി ശരത്

തന്നെ നായകനാക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് കോണ്ടസ എന്ന ചിത്രമെന്ന് അപ്പാനി ശരത്. കപ്പ ടിവിയിലെ ഐ മി പേഴ്സണലിയിലാണ് നടന്‍ തന്റെ മനസ്സുതുറന്നത്’ നായകനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ലാലേട്ടനൊപ്പം വെളിപാടിന്റെ പുസ്തകത്തിലഭിനയിച്ച ശേഷമാണ് സിനിമയില്‍ തന്നെ ഇനിയെനിക്ക് സ്ഥാനമുണ്ടോ എന്ന് അറിയാന്‍ കഴിഞ്ഞത്. അങ്കമാലി ഡയറീസും വെളിപാടിന്റെ പുസ്തകവും കഴിഞ്ഞ ശേഷം ചെറിയ വില്ലന്‍ വേഷങ്ങളും ഒപ്പം നായകനാക്കുന്ന സ്‌ക്രിപ്റ്റുകളും എന്നെ തേടി വന്നിരുന്നു.
ഒരു സിനിമയില്‍ നായകനാകാന്‍ തനിക്ക് സാധിക്കുമോ എന്ന് സംശയിച്ചു നില്‍ക്കുന്നതിനിടയിലാണ് കോണ്ടസയുടെ തിരക്കഥ കേള്‍ക്കാനിടവന്നതെന്ന് ശരത് പറയുന്നു. അത് ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ഉള്ളില്‍ തോന്നിയെന്നും എന്നാല്‍ അപ്പോള്‍ അപ്പാനിയെ നായകനാക്കേണ്ട കാര്യമൊന്നുമില്ലായിരുന്നുവെന്ന് വിമര്‍ശനവുമായി വന്നുവെന്നും താരം പറയുന്നു.
അങ്കമാലി ഡയറീസിലെ വില്ലന്‍ വേഷത്തിനു ശേഷമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. നായകനാകാനുള്ള ശരീരഭാഷയില്ലല്ലോ എന്നും മറ്റുമായിരുന്നു വിമര്‍ശനങ്ങള്‍. സിനിമയിലെത്തിയ കാലത്തു അങ്ങനെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അതു വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു ചിലര്‍. അതൊക്കെ കേട്ടും കണ്ടും കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി. നായകനാകാന്‍ എന്നെക്കൊണ്ടു സാധിക്കില്ലേ?. അതൊന്നു ശ്രമിച്ചു നോക്കാമെന്നു കരുതിത്തന്നെയാണ് കോണ്ടസയിലെ ചന്തുവാകാന്‍ തയ്യാറെടുത്തത്. ശരത് തുറന്നു പറയുന്നു.

No comments